പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും

പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും

പൊ​ന്നാ​നി: നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൊ​ന്നാ​നി മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി കെ​ട്ടി​ട​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ നേ​രി​ട്ട​റി​യാ​ൻ ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ പൊ​ന്നാ​നി​യി​ലെ​ത്തി. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഹൈ​കോ​ട​തി ജ​ഡ്ജി​ക്ക് മു​ന്നി​ൽ കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി അ​ഭി​ഭാ​ഷ​ക​ർ. അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട​തി താ​ൽ​കാ​ലി​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​നും നി​ല​വി​ലെ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് കോ​ട​തി കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഹൈ​കോ​ട​തി ജ​ഡ്ജി പ​റ​ഞ്ഞു. പ്ര​തി ദി​നം 100 ക​ണ​ക്കി​നു​പേ​ർ വ​രു​ന്ന കോ​ട​തി കോം​പ്ല​ക്സി​ൽ സു​ര​ക്ഷ​യി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ഷോ​ക്ക് അ​ടി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ഫ​യ​ലു​ക​ൾ മ​ഴ ന​ന​ഞ്ഞ് ന​ശി​ക്കു​ക​യാ​ണെ​ന്നും ജ​ഡ്ജി​യോ​ട് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു. പി.​ഡ​ബ്ല്യൂ.​ഡി കെ​ട്ടി​ട വി​ഭാ​ഗം നി​സ്സ​ഹ​ക​ര​ണ​മാ​ണ് തു​ട​രു​ന്ന​തെ​ന്നും കോ​ട​തി​യാ​ണെ​ന്ന് പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് പി.​ഡ​ബ്ല്യൂ.​ഡി​യു​ടെ നി​സ്സ​ഹ​ക​ര​ണ​മെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു.

കോ​ട​തി​യു​ടെ ശോ​ച്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട ഹൈ​കോ​ട​തി ജ​ഡ്ജി കോ​ട​തി കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി താ​ൽ​കാ​ലി​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.

പൊ​ന്നാ​നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും നി​ല​വി​ലെ കോ​ട​തി​ക്ക് പി​ൻ​ഭാ​ഗ​ത്തെ റ​വ​ന്യൂ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 39 സെൻറ് സ്ഥ​ല​ത്തി​ന് അ​നു​വ​ദ​നീ​യ അ​നു​മ​തി ന​ൽ​കി പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​നോ​ടൊ​പ്പം പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സ​ന​ൽ​കു​മാ​ർ, ഫാ​സ്റ്റ് ട്രാ​ക്ക് ജി​ല്ല ജ​ഡ്ജി സു​ബി​ത ചി​റ​ക്ക​ൽ, മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് സൗ​മ്യ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *