തേഞ്ഞിപ്പലം: പ്രബന്ധ മത്സരത്തിലെ സമ്മാന തുക വയനാട്ടിലെ ദുരന്തബാധിര്‍ക്ക് നല്കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ.ടി. പ്രവീണാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാന തുക വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കൈമാറിയത്. പി.എം. താജ് അനുസ്മരണ സമിതി സംഘടിപ്പിച്ച ‘പി.എം. താജിന്റെ നാടകലോകം’പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം പ്രവീണ്‍ നേടിയിരുന്നു. അയ്യായിരം രൂപയാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയൊരു തുക ആദ്യമേ തന്നെ പ്രവീണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.
അതിനുശേഷം ലഭിച്ച അവാര്‍ഡ് തുക കൂടി ദുരന്തബാധിതര്‍ക്കായി നല്കാന് തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല കാമ്പസ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. പ്രവീണ്‍ കൈമാറിയ തുകയും എന്‍.എസ്.എസ് മുഖേന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ കെ.ടി. രവി-പ്രമീള ദമ്പതിമാരുടെ മകനാണ് പ്രവീണ്‍. മലയാള പഠനവിഭാഗത്തിലെ പ്രഫ. ഡോ. പി. സോമനാഥന് കീഴിലാണ് ഗവേഷണം നടത്തുന്നത്.