കള്ളിയത്ത് അബ്ദുൽ ഗഫൂർ നിര്യാതനായി

Spread the love

കൈരളി ടി.എം.ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68)നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ആസിയ വേങ്ങാട്ട്(ഫറോക്ക് പേട്ട). മക്കള്‍: ഹുമയൂണ്‍, പഹലിഷ, ഫരീദ(കൊല്ലം), റിനു(കാഞ്ഞങ്ങാട്). മരുമക്കള്‍: യാസ്മിന്‍ ഹുമയുണ്‍, നാസിഹാ പഹലിഷ, ആമീന്‍, ഇര്‍ഫാദ്.

സഹോദരങ്ങള്‍: ഡോ. താഹാ സുബൈര്‍(കള്ളിയത്ത് ഹോസ്പിറ്റല്‍ ഉടമ), അന്‍വര്‍ സാദത്ത്(തിരൂര്‍ എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍, കള്ളിയത്ത് സാനിറ്റേഷന്‍ ഉടമ), ഡോ. ഹൈദരാലി(മാനസികരോഗ വിദഗ്ധന്‍), അഡ്വ. യാസര്‍ അറഫാത്ത്. ഇന്ന് വൈകീട്ട് അഞ്ചിന് പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് മയ്യിത്ത് തിരൂരിലേക്ക് കൊണ്ടുപോവും. തുടര്‍ന്ന് ഏഴിന് വെട്ടം പുതിയങ്ങാടി മാങ്ങാട്ടിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Leave a Comment