വായന ഹരമാക്കിയ ഹരിനന്ദിന് ആദരം

വായന ഹരമാക്കിയ ഹരിനന്ദിന് ആദരം

തി​രു​നാ​വാ​യ: എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. ​ഹ​രി​ന​ന്ദി​ന് വാ​യ​ന നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്ത് മാ​ത്രം ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വാ​യി​ച്ചു തീ​ർ​ത്ത​ത്. കൂ​ടാ​തെ ഇ​തി​ന്റെ​യെ​ല്ലാം വാ​യ​ന കു​റി​പ്പും ത​യാ​റാ​ക്കി. പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ഒ​ന്നാം ക്ലാ​സി​ൽ​നി​ന്ന് നി​ത്യേ​ന സ​ചി​ത്ര ഡ​യ​റി എ​ഴു​തു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ചെ​റി​യ ക​ഥ​ക​ൾ വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭാ​ഷ ശേ​ഷി​വി​കാ​സ​ത്തി​നാ​യി മ​ധു​രം മ​ല​യാ​ള​ത്തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ നി​ന്നും ല​ഭി​ച്ച പു​സ്ത​ക​ൾ കൂ​ടു​ത​ൽ ഗു​ണം ചെ​യ്തു. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മു​ണ്ട്. കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ത​ന്നെ ഇ​ത്ര​യ​ധി​കം വാ​യ​ന​യും അ​വ​യു​ടെ കു​റി​പ്പും അ​ക്ഷ​ര​തെ​റ്റി​ല്ലാ​തെ ത​യാ​റാ​ക്കി​യ ഹ​രി​ന​ന്ദി​നെ സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *