തീ​ര​ത്തി​ന്റെ കാ​ൽ​പ​ന്ത് താ​രം പ​റ​ക്കു​ന്നു, സ്വീ​ഡ​നി​ലേ​ക്ക്

തീ​ര​ത്തി​ന്റെ കാ​ൽ​പ​ന്ത് താ​രം പ​റ​ക്കു​ന്നു, സ്വീ​ഡ​നി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ടൂ​ർ​ണ​മെ​ന്റി​നു​ള്ള ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യ പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​റി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യാ​ത്ര​യയ​പ്പ് ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ത്ത് ഫു​ട​്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലൊ​ന്നാ​യ ഗോ​ത്വി​യ ക​പ്പി​ന് വേ​ണ്ടി​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ നേ​ടി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം​ബീ​ച്ച് സ്വ​ദേ​ശി​ക​ളാ​യ ഹാ​ജി​യാ​ര​ക​ത്ത് ബ​ഷീ​ർ-​മും​താ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഗ്വാ​ളി​യാ​റി​ൽ ന​ട​ന്ന സെ​ല​ക്ഷ​ൻ ക്യാ​മ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് 14 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 140 ഓ​ളം ക​ളി​ക്കാ​രെ മ​റി​ക​ട​ന്നാ​ണ് ഷ​ഹീ​ർ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. ജൂ​ലൈ 13ന് ​സ്വീ​ഡ​നി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ക.

കോ​ച്ചും സ്പെ​ഷ​ൽ എ​ജു​​ക്കേ​റ്റ​റു​മാ​യ മു​ഹ​മ്മ​ദ് അ​ജ്‍വ​ദി​ന്റെ ക​ഠി​ന പ്ര​യ​ത്ന​വും പി​ന്തു​ണ​യു​മാ​ണ് ഷ​ഹീ​റി​ന് ടീ​മി​ൽ ഇ​ടം നേ​ടാ​ൻ ശ​ക്തി പ​ക​ർ​ന്ന​ത്.

പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​പി. ഉ​മ്മു​കു​ൽ​സു, ത​ല​ക്ക​ല​ക​ത്ത് റ​സാ​ഖ്, കെ. ​ജു​ബൈ​രി​യ, ടി.​ആ​ർ. റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *