ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: രോഗബാധയെ തുടർന്ന്​ ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന്​ നാട്ടിലേക്ക്​ പോയ മലയാളി നിര്യാതനായി. മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്. ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു.

പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്. മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്​വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്‌മ.

Leave a Reply

Your email address will not be published. Required fields are marked *