കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ

കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​യാ​ളു​ടെ വെ​ട്ടേ​റ്റ വ​യോ​ധി​ക​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ഏ​ലം​കു​ളം കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി​ക്കാ​ണ് (75) വെ​ട്ടേ​റ്റ​ത്. വീ​ട്ടി​ൽ ക​ല്യാ​ണി​യും പേ​ര​മ​ക​ൾ നീന​യും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന്റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. ശ​ബ്ദം കേ​ട്ട് ക​ല്യാ​ണി​യും നീന​യും ഉ​ണ​ർ​ന്നു. തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് മോ​ഷ്ടാ​വ് നീ​ള​മു​ള്ള വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​യ​തെ​ന്ന് ക​രു​തു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളി​ൽ ചി​ല​ർ ഒ​രാ​ൾ ഒ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട​താ​യി പ​റ​ഞ്ഞു. പി​റ​കെ ഓ​ടി​യെ​ങ്കി​ലും സ​മീ​പ​ത്തെ വ​യ​ലി​ലൂ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു.

നെ​റ്റി​യു​ടെ ഇ​ട​തു​ഭാ​ഗ​ത്താ​ണ് ക​ല്യാ​ണി​ക്ക് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​മാ​സം മു​മ്പ് വി​വാ​ഹം ക​ഴി​ഞ്ഞ നീ​ന മു​ത്ത​ശ്ശി​യോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ ര​ണ്ടു ദി​വ​സം മു​മ്പാ​ണ് എ​ത്തി​യ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന് ക​ത്തി ക​ണ്ടെ​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

ന​ടു​ക്ക​ത്തോ​ടെ കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര

പെ​രി​ന്ത​ൽ​മ​ണ്ണ: ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​ന്റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ വ​യോ​ധി​ക​യെ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ന​ടു​ക്ക​ത്തോ​ടെ കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര. അ​യ​ൽ​വാ​സി​ക​ൾ ത​ക്ക​സ​മ​യ​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​ണ് ആ​ശ്വാ​സ​മാ​യ​ത്.

പ​രി​സ​ര​ത്തു​നി​ന്ന് ല​ഭി​ച്ച ക​ത്തി​യും വാ​തി​ൽ ത​ക​ർ​ത്ത രീ​തി പ​രി​ശോ​ധി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​ം മു​മ്പ് വി​വാ​ഹി​ത​യാ​യി പോ​യ പേരമ​ക​ൾ താ​മ​സി​ക്കാ​ൻ വി​രു​ന്നെ​ത്തി​യ​തി​ന് പി​റ​കെ​യാ​ണ് മോ​ഷ​ണ ശ്ര​മം. യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് വ​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വി​വാ​ഹ​മെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. മോ​ഷ്ടാ​വി​നെ ക​ണ്ട ബ​ഹ​ളം വെ​ച്ച ക​ല്യാ​ണി​ക്ക് നേ​രെ ക​ത്തി​വീ​ശി​യാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ കാ​ണു​ന്ന​ത് മോ​ഷ്ടാ​വ് ഇ​റ​ങ്ങി ഓ​ടു​ന്ന​താ​ണ്.

പി​റ​കെ ഓ​ടി​യെ​ന്നും നീ​ല ഷ​ർ​ട്ടും പാ​ന്റും ധ​രി​ച്ച​യാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ന്നും അ​യ​ൽ​വാ​സി പ​റ​ഞ്ഞു. മോ​ഷ്ടാ​വ് ഓ​ടി​യ​ശേ​ഷം അ​യ​ൽ​വാ​സി ഷാ​ജ​ഹാ​ൻ വീ​ടി​ന്റെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ചെ​ങ്കി​ലും ഭ​യം കാ​ര​ണം തു​റ​ന്നി​ല്ലെ​ന്നും പി​ന്നീ​ട് ജ​ന​ൽ വ​ഴി വി​ളി​ച്ച​പ്പോ​ൾ ആ​ളെ വ്യ​ക്ത​മാ​യ ശേ​ഷ​മാ​ണ് വാ​തി​ൽ തു​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് ത​ല​യി​ൽ വെ​ട്ടേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഓ​ട്ടോ വി​ളി​ച്ച് ഷാ​ജ​ഹാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ​ത്തു മു​ത​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു​വ​രെ വൈ​ദ്യു​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ല്യാ​ണി​യു​ടെ ത​ല​ക്ക് വെ​ട്ടേ​റ്റി​ട്ടു​ണ്ടെ​ന്നും ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള എ.​എ​സ്.​പി കി​ര​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തും പേ​ര​മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​തും. മോ​ഷ്ടാ​വി​ന്റെ ശ​ബ്ദം കേ​ട്ട് ബ​ഹ​ളം വെ​ച്ച​തോ​ടെ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് വ​യോ​ധി​ക​യെ വെ​ട്ടി​യ​തെ​ന്ന് ക​രു​തു​ന്നു.  

Leave a Reply

Your email address will not be published. Required fields are marked *