അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന അമീബ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണ്. കടലുണ്ടി പുഴയിൽ കുളിച്ചതു വഴിയാണ് കുട്ടിയുടെ ശരീരത്തിലേക്ക് അമീബ എത്തിയത് എന്നാണ് കരുതുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് മേയ് 10നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീബയുടെ വകഭേദം കണ്ടെത്താൻ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‍കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത കുറവാണ്.

സമാന ലക്ഷണങ്ങളോട് കൂടി അഞ്ചു വയസ്സുകാരിയുടെ ബന്ധുക്കളായ നാലു കുട്ടികളെയും മെഡിക്കൽ കോളജ് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മസ്‍തിഷ്ക ജ്വരത്തിന് നമ്മുടെ രാജ്യത്ത് മരുന്ന് ലഭ്യമല്ല. വിദേശത്ത് നിന്ന് മരുന്ന് എത്തിക്കാനായി കേന്ദ്രസർക്കാരുമായി ബന്ധപ്പെടുകയാണ് ആരോഗ്യവകുപ്പ്. മസ്തിഷ്‍ക ജ്വരം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മൂന്നിയൂർ പഞ്ചായത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *