തിരുനാവായ: 18ാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്പത് വർഷത്തോളം പഴക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരണത്തിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. തിരുനാവായ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് പ്രദർശനം സംഘടിപ്പിച്ചത്.
പഴയ വോട്ടർ പട്ടികകൾ, വിവിധ രൂപത്തിലുളള ഇലക്ഷൻ തിരിച്ചറിയൽ കാർഡുകൾ, പഴയ ബാലറ്റ് പേപ്പർ, പുതിയ വോട്ടിങ് യന്ത്രത്തിന്റെ മാതൃക, ദേശീയ തെരഞ്ഞെടുപ്പ് കമീഷന്റെ എംബ്ലം, ഇലക്ഷൻ കമീഷന്റെ പഴയകാലത്തെ വിവിധ ഫോമുകൾ, ഏജൻറ് സാമഗ്രികൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തി. ഇതിൽ പലതും ഇന്ന് ഉപയോഗത്തിൽ ഇല്ലാത്തവയാണ്. ഇത് വിദ്യാർഥികളിൽ കൗതുകമുണർത്തി.
അധ്യാപകൻ സൽമാൻ കരിമ്പനക്കൽ വസ്തുക്കൾ പരിചയപ്പെടുത്തി. അധ്യാപകരായ ലീന, ഹഫ്സത്ത്, മുരളി തുടങ്ങിയവരും ആയിശ ദർവേശ്, നവ്യശ്രീ, ഹൈഫ, ജിൻഷ ഫാത്തിമ, നേഹ, അനുശ്രീ, ആയിശ ഹുദാ, റഹ്മത്തുല്ല സഈദ്, അബ്ദുൽ ഫവാസ്, ജിഷ്ണു, മുഹമ്മദ് ഇൻഷാദ്, മുഹമ്മദ് ജസൽ, മിഹാർ, നെഹ് യാൻ, അഫീഫ് സമാൻ, ദ്വൈപായൻ, അനസ് എന്നീ വിദ്യാർഥികളും നേതൃത്വം നൽകി.