അങ്ങാടിപ്പുറം: പരിയാപുരം റോഡിലെ മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ 4300 രൂപ തിരിച്ചു കിട്ടി. തുണിയിൽ കെട്ടി ക്ഷേത്രത്തിന് സമീപം കൊണ്ടിട്ട പണം ടൈൽസ് ജോലിക്കാരാണ് കണ്ടെത്തിയത്. ഫെബ്രുവരി 13 നാണ് കവർച്ച നടന്നത്. മൊത്തം 20,000 രൂപയോളം നഷ്ടമായതായാണ് അനുമാനം. 14ന് രാവിലെയാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെ കിട്ടിയിരുന്നില്ല. അതിനിടയിലാണ് ചില്ലറ നാണയങ്ങളും ചെറിയ നോട്ടുകളും തിരിച്ചുകൊണ്ടുവന്നിട്ടത്.
Related Posts
അംഗനവാടി കുട്ടികളുടെ വിനോദയാത്ര ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
- Editor
- February 3, 2025
- 0

ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
- Editor
- March 20, 2023
- 0

മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്ന് സമീപം തീപിടിത്തം
- Editor
- March 10, 2023
- 0