ഫറോക്കില്‍ മലപ്പുറം സ്വദേശിയുടെ പെയിന്റ് ഗോഡൗണിൽ വന്‍തീപ്പിടിത്തം ; ഒരാൾക്ക് പൊള്ളലേറ്റു ”തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

ഫറോക്കില്‍ മലപ്പുറം സ്വദേശിയുടെ പെയിന്റ് ഗോഡൗണിൽ വന്‍തീപ്പിടിത്തം ; ഒരാൾക്ക് പൊള്ളലേറ്റു ”തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം
Spread the love

കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് അഗ്നിബാധ. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.

അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *