മ​ല​പ്പു​റം ജില്ലയിൽ  കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു.

രോ​ഗ നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​തി​നോ​ടൊ​പ്പം ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കാ​ൻ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു.

അ​ഞ്ചാം പ​നി എ​ന്ത്​?

പാ​രാ​മി​ക്സോ വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മോ​ർ​ബി​ലി വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് അ​ഞ്ചാം പ​നി. ന​മ്മു​ടെ നാ​ട്ടി​ൽ ആ​റു മാ​സം മു​ത​ൽ മൂ​ന്നു വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ൾ

പ​നി​യാ​ണ് ആ​ദ്യ ല​ക്ഷ​ണം. ചു​മ, ക​ണ്ണ് ചു​വ​ക്ക​ൽ, ജ​ല​ദോ​ഷം എ​ന്നി​വ​യും ഉ​ണ്ടാ​കും. നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ചെ​വി​യു​ടെ പി​റ​കി​ൽ​നി​ന്ന് തു​ട​ങ്ങി മു​ഖ​ത്തേ​ക്ക് പ​ട​ർ​ന്ന ശേ​ഷം ദേ​ഹ​മാ​സ​ക​ലം ചു​വ​ന്ന അ​ട​യാ​ളം കാ​ണ​പ്പെ​ടും. വ​യ​റി​ള​ക്കം, ഛർ​ദി, ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന, അ​പ്പെ​ന്റി​ക്സി​ന്റെ പ​ഴു​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​കാം. വ​യ​റി​ള​ക്കം കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​ജ​ലീ​ക​ര​ണം മൂ​ലം മ​ര​ണം വ​രെ സം​ഭ​വി​ക്കാം.

രോ​ഗ​പ്പ​ക​ർ​ച്ച

അ​സു​ഖ​മു​ള്ള ഒ​രാ​ളു​ടെ ക​ണ്ണി​ൽ​നി​ന്നു​ള്ള സ്ര​വ​ത്തി​ൽ നി​ന്നോ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന ക​ണ​ങ്ങ​ൾ വ​ഴി​യോ രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​കാം.

മു​ഖാ​മു​ഖം ന​മ്പ​ർ​ക്കം വേ​ണ​മെ​ന്നി​ല്ല. ഒ​രു രോ​ഗി​യു​ടെ സ്ര​വ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ 90 ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കും അ​ഞ്ചാം പ​നി പി​ടി​പെ​ടാം.

സ​ങ്കീ​ർ​ണ​ത​ക​ൾ

അ​ഞ്ചാം പ​നി കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്നം വ​യ​റി​ള​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള നി​ർ​ജ​ലീ​ക​ര​ണ​വും ചെ​വി​യി​ൽ പ​ഴു​പ്പും ആ​ണ്. ഈ ​പ​ഴു​പ്പ് യ​ഥാ​വി​ധം ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ മെ​നി​ഞ്ചി​റ്റി​സ് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാം. വി​റ്റാ​മി​ൻ എ ​യു​ടെ കു​റ​വും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും ഈ ​അ​സു​ഖ​ത്തി​ന്റെ ഭ​വി​ഷ്യ​ത്തു​ക​ളാ​ണ്.

ത​ട​യാം

രോ​ഗം ത​ട​യാ​ൻ കു​ത്തി​വെ​പ്പ് പ​ട്ടി​ക പ്ര​കാ​രം കു​ട്ടി​ക്ക് ഒ​മ്പ​ത് മാ​സം തി​ക​യു​മ്പോ​ൾ ആ​ദ്യ ഡോ​സ് എം.​ആ​റും കൂ​ടെ വി​റ്റാ​മി​ൻ എ ​തു​ള്ളി​ക​ളും ന​ൽ​ക​ണം. ഒ​ന്ന​ര​വ​യ​സ്സ് മു​ത​ൽ ര​ണ്ടു​വ​യ​സ്സ് വ​രെ ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാം. വ​ല​തു കൈ​യി​ലാ​ണ് ഈ ​കു​ത്തി​വെ​പ്പ്.

വി​റ്റാ​മി​ൻ എ​ക്ക് മു​ഖ്യ​സ്ഥാ​നം

ആ​ന്റി ഇ​ൻ​ഫെ​ക്റ്റീ​വ് വൈ​റ്റ​മി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​റ്റാ​മി​ൻ എ ​ശ​രീ​ര​ത്തി​ന്റെ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​ന് പു​റ​മേ കാ​ഴ്ച, പ്ര​ജ​ന​നം, കോ​ശ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​യ​വി​നി​മ​യം അ​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. അ​ഞ്ചാം പ​നി​യു​ടെ വൈ​റ​സ് ശ​രീ​ര​ത്തി​ലെ വി​റ്റാ​മി​ൻ എ ​യു​ടെ അ​ള​വ് കു​റ​യ്ക്കു​ന്നു. വി​റ്റാ​മി​ൻ എ​യു​ടെ അ​ള​വ് കു​റ​യു​ന്ന​ത് അ​ഞ്ചാം​പ​നി​യു​ടെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *