നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

നാല് വയസ്സുകാരനെ തെരുവുനായ  ആക്രമിച്ചു
Spread the love

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ നാല് വയസ്സുകാരനുനേരെ തെരുവുനായ് ആക്രമണം. അക്രമകാരിയായ നായെ മറ്റൊരു തെരുവുനായ് കടിച്ചുകൊന്നു.ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ് കടിച്ചു പരിക്കേൽപ്പിച്ചത്.

രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടിയെ പാഞ്ഞടുത്ത നായ് തോളിലും കൈയിലും കടിക്കുകയായിരുന്നു. കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും അധികൃതരോ നഗരസഭയോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *