തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം

തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം

തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിനും നടക്കും. ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന വിദ്യാരംഭം കലോത്സവം സാഹിത്യകാരനും നടനുമായവി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവന്‍ നായർ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽസന്ധ്യയും രാത്രി എട്ടിന് മഞ്ജു വി. നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.

ഒക്ടോബർ രണ്ടിന് വൈകീട്ട് 5.30ന് വയലിൻ സോളോയും ഏഴിന് സർഗവിരുന്നും ഒമ്പതിന് നൃത്തനൃത്യങ്ങളും അരങ്ങേറും. ഒക്ടോബർ മൂന്നിന് വൈകീട്ട് 5.30ന് കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് സോളോയും ഏഴിന് നൃത്താർച്ചനയും 8.30ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും. ഒക്ടോബർ നാലിന് ചൊവ്വാഴ്ച വൈകീട്ട് 5.30ന് മയൂരനൃത്തങ്ങൾ, 6.30ന് നൃത്തനൃത്യങ്ങൾ, എട്ടിന് സംഗീതവിരുന്നും അരങ്ങേറും. ഒക്ടോബർ അഞ്ചിന് രാവിലെ അഞ്ചിന് തുഞ്ചൻസ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭവും വൈകീട്ട് 5.30ന് ഡോ. എൽ. ശ്രീരഞ്ജിനി അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത വിരുന്നും 7.30ന് രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് തിരൂർ അവതരിപ്പിക്കുന്ന ത്യാഗരാജസ്വാമികളുടെ ഉത്സവ സമ്പ്രദായ കൃതികളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *