വണ്ടൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യൻ ഷംസുദ്ദീൻ്റെ മകൻ മുനീർ (21) ആണ് മരിച്ചത്. വണ്ടൂർ ചെട്ടിയാറമ്മലിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയൻ ഹൈദ്രുവിന്റെ മകൻ:ഫർഷിന് ഗുരുതരമായി പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൂടിയായ ഫർഷിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുലൈഖയാണ് മരിച്ച മുനീറിൻ്റെ മാതാവ്. സഹോദരങ്ങൾ: മുഹ്സിന , മുർഷിദ്, മുർശിദ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച നടക്കും.