സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും

സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും

മ​ഞ്ചേ​രി: സൂ​പ്പ​ർ ക​പ്പി​ന് പ​യ്യ​നാ​ട് സ്റ്റേ​ഡി​യം ഒ​രു​ങ്ങി. ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഡി​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി​യു​ടെ ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​റും അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​എ​ഫ്.​എ​ഫ്) പ്ര​തി​നി​ധി​യു​മാ​യ മൈ​ക്കി​ൾ ആ​ൻ​ഡ്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്കം വി​ല​യി​രു​ത്തി​യ​ത്.നേ​ര​ത്തെ രൂ​പ​വ​ത്ക​രി​ച്ച സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മാ​ർ​ച്ച് 31ന​കം സ്റ്റേ​ഡി​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി എ.​ഐ.​എ​ഫ്.​എ​ഫി​ന് കൈ​മാ​റും. മൈ​താ​നം മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. … Read more