എതിർപ്പുകൾക്കിടയിലും ജനവാസ കേന്ദ്രത്തിൽ എ.ബി.സി സെന്ററിന് നീക്കം
മങ്കട: ജില്ലയിലെ തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി സെന്റർ കർക്കിടകത്ത് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. മങ്കട പഞ്ചായത്തിലെ കർക്കിടകം നാടിപാറയിലെ സർവെ നമ്പർ 48/1ൽ ഉൾപ്പെട്ട റവന്യൂ ഭൂമിയിലാണ് 50 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് വീണ്ടും വന്നത്. ഈ വിഷയത്തിൽ പ്രദേശത്തുകാരുടെ എതിർപ്പും മങ്കട പഞ്ചായത്തിന്റെ എതിർവാദങ്ങളും പരിഗണിക്കാൻ നിർവാഹമില്ലെന്ന നിലയിലാണ് ഉത്തരവ് വന്നത്. ഭൂമിയുടെ ലീസ് പ്രപ്പോസൽ സമർപ്പിക്കുന്നതോടെ എ.ബി.സി കേന്ദ്രം യാഥാർഥ്യമാകുമെന്നാണ് വിവരം. മങ്കട വില്ലേജിലെ കർക്കിടകം ദേശത്ത് കണ്ടെത്തിയ … Read more