സന്ദർശന വിസ​യിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസ​യിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ്​ മരിച്ചത്​. റിയാദിലുള്ള മക​ന്‍റെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: ​മേരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടു പോകും. ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, … Read more

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലർച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററിൽ സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: സാജിത, മക്കൾ:  മുഹമ്മദ് … Read more

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളേജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. … Read more

തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികി​െല കോൺക്രീറ്റിലേക്കാണ് തെറിച്ചുവീണത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഖദീജ. ഭാര്യ: ഹലീമ. മക്കൾ: ഫാരിസ്, ഫഹമിദ. മരുമക്കൾ: സൽമാൻ, സ്വഫ് വാന.

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. അജിലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ അജിലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്ത് … Read more

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.