കാ​ട്ടു​പ​ന്നി​ക്കെ​ണി​യി​ൽ​ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: കത്തിപ്പടർന്ന് രാഷ്ട്രീയ വിവാദം, നി​ല​മ്പൂ​രി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നു​റ​പ്പാ​യി

മ​ല​പ്പു​റം: നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വി​ൽ പ​ന്നി​ക്കു വെ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്ന​ണി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ മു​ഖ്യ അ​ജ​ണ്ട​യാ​യി നി​ല​മ്പൂ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​ന​​ത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ക​ട​ന്നു​വ​ന്നു. സം​ഭ​വം സ​ർ​ക്കാ​ർ സ്​​പോ​ൺ​സേ​ഡ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​ട​ക്ക​മു​ള്ള യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. അ​പ​ക​ട​വി​വ​രം പു​റ​ത്തു​വ​ന്ന ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നി​ല​മ്പൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. രാ​​ത്രി … Read more

അ​ന​ന്തുവിന്‍റെ മരണം: ഏ​ക ആ​ൺ​ത​രി ന​ഷ്ട​പ്പെ​ട്ട​ത് കു​ടും​ബം വീ​ടൊ​ഴി​യും​മു​മ്പ്

കാ​ട്ടു​പ​ന്നി​ക്ക് വെ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച അ​ന​ന്തു​വി​ന്റെ മൃ​ത​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ പൊ​ട്ടി​ക്ക​ര​യു​ന്ന അ​ച്ഛ​ൻ സു​രേ​ഷ് നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു മ​രി​ച്ച അ​ന​ന്തു, പി​താ​വ് സു​രേ​ഷി​ന്‍റെ ഏ​ക ആ​ൺ​ത​രി​യാ​ണ്. മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ്. കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ മു​ഴു​വ​ൻ അ​വ​നി​ലാ​യി​രു​ന്നു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്ന അ​ന​ന്തു ക​ലാ​രം​ഗ​ത്തും ഏ​റെ ക​ഴി​വു​റ്റ​വ​നാ​യി​രു​ന്നു. പാ​ട്ട് പാ​ടാ​ൻ വ​ലി​യ മി​ടു​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മ്പ​താം ക്ലാ​സി​ലെ വി​ട​വാ​ങ്ങ​ലി​ൽ അ​ന​ന്തു പാ​ടി​യ പാ​ട്ട് സ​മൂ​ഹ​മാ​ധ‍്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ​ഹോ​ദ​രി​ക​ളാ​യ കൃ​ഷ്ണേ​ന്ദു​വും ദേ​വി​ക​യും ഡി​ഗ്രി, പ്ല​സ് ടു ​വി​ദ‍്യാ​ർ​ഥി​ക​ളാ​ണ്. പി​താ​വ് … Read more

സൽക്കാരയുടെ ‘പെരുന്നാൾ സൽക്കാരം’ ബക്രീദ് ക്യാമ്പയിന് തുടക്കമായി

കോട്ടക്കൽ: കാറ്ററിംഗ് രംഗത്ത് വിജയകരമായ പതിനെട്ട് വർഷം പൂര്‍ത്തിയാക്കിയ സൽക്കാര കാറ്ററിംഗ് സർവീസ്, വലിയ പെരുന്നാളിനെ വരവേൽക്കാനായി ‘പെരുന്നാൾ സൽക്കാരം’ എന്ന പേരിൽ ബക്കറ്റ് ബിരിയാണി ക്യാമ്പയിന് തുടക്കം കുറിച്ചു. ജൂൺ ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ക്യാമ്പയിൻ തുടരും. കഴിഞ്ഞ പെരുന്നാളിന് ജില്ലയിൽ ഏറ്റവും കൂടുതൽ ബക്കറ്റ് ബിരിയാണി വിറ്റ സൽക്കാര ഇത്തവണയും വിപുലമായ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിക്കൻ ലെഗോൺ ബിരിയാണി, കുട്ടൻ ബിരിയാണി, ചിക്കൻ മന്തി, ചിക്കൻ സുർബിയാൻ, ഫ്രൈഡ് റൈസ് … Read more

പൊറുതിമുട്ടിയപ്പോൾ വേട്ട; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

പൂക്കോട്ടുംപാടം: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകൽ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലിൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡി.എഫ്.ഒയുടെ എം. … Read more

ഭക്ഷണം കഴിച്ച്​ കൈ കഴുകാൻ പോയ കഞ്ചാവ് കേസ് പ്രതി എക്​സൈസ്​ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം എക്​സൈസ്​ വേങ്ങരയിൽനിന്ന്​ അറസ്റ്റ്​ ചെയ്ത കഞ്ചാവ്​ കേസ്​ പ്രതി രക്ഷപ്പെട്ടു. പത്ത്​ കിലോ കഞ്ചാവുമായി എക്​സൈസ്​ സംഘം പിടികൂടിയ ഒഡീഷ സ്വദേശിയായ ഹഡിപ മാച്ചോ (20) എന്ന പ്രതിയാണ്​ ഭക്ഷണം കഴിച്ച്​ കൈ കഴുകാൻ പോയപ്പോൾ എക്​സൈസ്​ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്​ രക്ഷപ്പെട്ടത്​. മലപ്പുറം സിവിൽ സ്​റ്റേഷനിലെ എക്​സൈസ്​ ഓഫിസിന്​ സമീപത്ത്​ നിന്നാണ്​ പ്രതി ചാടിപോയത്​. പ്രതിക്കായി പൊലീസും എക്​സൈസും വ്യാപക ​തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. ഇയാളെ കുറിച്ച്​ വിവരം ലഭിക്കുന്നവർ പൊലീസിലോ എക്​സൈസിലോ വിവരം അറിയിക്കണം. … Read more

പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ പ​ള്ളി​പ്പ​ടി മോ​യി​ക്ക​ല്‍ അ​ബ്ദു​ൽ റ​സാ​ഖ് വ​ണ്ടൂ​ര്‍: റോ​ഡി​ന് കു​റു​കെ ചാ​ടി​യ പ​ന്നി​യി​ടി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. പൂ​ക്കോ​ട്ടും​പാ​ടം പ​ള്ളി​പ്പ​ടി​യി​ലെ മോ​യി​ക്ക​ല്‍ അ​ബ്ദു​ൽ റ​സാ​ഖ് (38), മാ​താ​വ് ആ​മി​ന (62), റ​സാ​ഖി​ന്റെ മ​ക​ന്‍ റ​യാ​ന്‍ അ​ല്‍ മു​ഹ​മ്മ​ദ് (10) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പൂ​ക്കോ​ട്ടും​പാ​ടം-വ​ണ്ടൂ​ര്‍ പാ​ത​യി​ല്‍ ശാ​ന്തി അ​ത്താ​ണി​ക്ക​ല്‍ ക​യ​റ്റ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് അ​പ​ക​ടം. വ​ണ്ടൂ​രി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന റ​സാ​ഖി​ന്റെ സ്‌​കൂ​ട്ട​റി​ൽ പ​ന്നി ഇ​ടിക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റ​സാ​ഖും മ​ക​നും റോ​ഡി​ന് പു​റ​ത്തേ​ക്കു തെ​റി​ച്ചു … Read more