മലപ്പുറം, തുഞ്ചൻ പ്രതിമ, നോമ്പുകാലത്തെ ഹോട്ടൽ: കെ. സുരേന്ദ്രന്റെ കള്ളവും സന്ദീപ് വാര്യർ പറഞ്ഞ യാഥാർഥ്യവും

മലപ്പുറം: കേരളത്തിൽ മുസ്‍ലിം വിദ്വേഷം വിതക്കാൻ സംഘ്പരിവാർ ഉപയോഗിക്കുന്ന സ്ഥിരം ആയുധങ്ങളാണ് മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ. നോമ്പെടുക്കുന്ന റമദാൻ മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല, തിരൂരിൽ എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തു എന്നിങ്ങനെ പോകുന്നു ഇത്തരം വ്യാജാരോപണങ്ങൾ. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെയും ഇക്കാര്യങ്ങൾ ആവർത്തിച്ചു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് സുരേന്ദ്രൻ കള്ളങ്ങൾ വിളിച്ചുപറഞ്ഞത്. എന്നാൽ, ഈ ആരോപണങ്ങൾ ഒക്കെയും അടിസ്ഥാന രഹിതമാണെന്ന് തെളിവുകൾ … Read more

വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു; വായ്പ 25 ലക്ഷം, നാലുവർഷം മുമ്പ് മകനെ കാണാതായതോടെ തിരിച്ചടവ് മുടങ്ങി, പലിശ കുമിഞ്ഞുകൂടി 42 ലക്ഷമായി

പൊന്നാനി: കടബാധ്യതയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത​തിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിൻ്റെ ഭാര്യ മാമി (82) യാണ് മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇവരു​ടെ മൂത്ത മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കിൽ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോൺ തിരിച്ചടക്കുന്നതിനിടെ നാല് വർഷം മുമ്പ് ഇയാളെ അബൂദാബിയിൽ നിന്ന് കാണാതായി. ഇതോടെ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക പലിശയടക്കം 42 ലക്ഷമായി … Read more

ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​ൻ വ​യോ​ധി​ക​രു​ടെ നാ​ട്ടു​കൂ​ട്ട​ങ്ങ​ൾ തി​രി​ച്ചെ​ത്തി

വ്യായാമത്തിനുശേഷം നാട്ടുവിശേഷങ്ങളിലേർപ്പെട്ടവർ  പ​ര​പ്പ​ന​ങ്ങാ​ടി: നാ​ൽ​ക്ക​വ​ല​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ത​മ്പ​ടി​ച്ചി​രു​ന്ന​തും അ​ടു​ത്ത​കാ​ല​ത്താ​യി നാ​ടി​റ​ങ്ങി പോ​യ​തു​മാ​യ വ​യോ​ധി​ക​രു​ടെ നാ​ട്ടു​കൂ​ട്ട​ങ്ങ​ൾ തി​രി​ച്ചെ​ത്തി. ആ​രോ​ഗ്യം നി​ല​നി​റു​ത്താ​നും യ​വ്വ​നം വീ​ണ്ടെ​ടു​ക്കാ​നും യോ​ഗ​യി​ലേ​ക്കും വ്യാ​യാ​മ​ത്തി​ലേ​ക്കും ഈ​യി​ടെ​യാ​യി ഗ്രാ​മ​ങ്ങ​ളി​ൽ പാ​ഞ്ഞ​ടു​ക്കു​ന്ന​വ​രാ​ണ് നാ​ട്ടു​കൂ​ട്ടാ​യ്മ​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്. ഗ്രാ​മ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​ന​കം സ​ജീ​വ​മാ​യ മ​ൾ​ട്ടി എ​ക്സൈ​സ് കൂ​ട്ടാ​യ്മ യോ​ഗ യൂ​നി​റ്റ് വേ​ദി​ക​ളാ​ണ് ആ​രോ​ഗ്യ ച​ർ​ച്ച​ക​ളു​ടെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചാ​യ​യും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യും പ​ങ്കു​വെ​ച്ച് തു​ട​ങ്ങു​ന്ന സു​പ്ര​ഭാ​ത കൂ​ട്ടം ഏ​റെ​നേ​രം നീ​ണ്ടു​നി​ൽ​ക്കു​ന്നു. മൊ​ബൈ​ലും ടി.​വി​യും ക​മ്പ്യൂ​ട്ട​റും ഇ​ന്റ​ർ​നെ​റ്റു​മി​ല്ലാ​തി​രു​ന്ന ത​ങ്ങ​ളു​ടെ യ​വ്വ​ന​കാ​ല … Read more

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ശശികല; ‘മലപ്പുറത്തുള്ളവർ ഏകോദര സഹോദരങ്ങൾ, പക്ഷേ…’

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച്​ നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ്​ മലപ്പുറത്തെ വ്യക്തിജീവിതങ്ങളും കുടുംബ ജീവിതങ്ങളുമൊക്കെ നടക്കുന്നതെന്ന് കെ.പി. ശശികല വ്യക്തമാക്കി. മലപ്പുറത്തിന്‍റെ സ്​നേഹത്തെ കുറിച്ച്​ ആരും ഞങ്ങളോട് പറയേണ്ട ആവശ്യമില്ല. ഇവിടെ മതങ്ങൾ തമ്മിലോ കുടുംബങ്ങൾ തമ്മിലോ പ്രശ്നങ്ങൾ ഉണ്ടെന്നല്ല വെള്ളാപ്പള്ളിയും ഞങ്ങളും പറയുന്നത്​. എന്നാൽ, ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗങ്ങൾക്ക്​ അപകർഷബോധമോ ഭീതിയോ ബാധിച്ചിട്ടു​ണ്ട്​ എന്നത്​ ഒരു സത്യമാണ്​. മലപ്പുറത്തെ … Read more

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി സം​സ്ഥാ​ന​ പാ​ത​യോ​രം

സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പൊ​ളി​ച്ച റോ​ഡ് ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡി​നി​രു​ഭാ​ഗ​വും അ​പ​ക​ടം വി​ത​ക്കു​ന്ന കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭി​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ളും മ​ൺ​കൂ​ന​ക​ളും പൊ​ളി​ച്ചു കി​ട​ക്കു​ന്ന റോ​ഡും ഗ​ർ​ത്ത​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്. തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ മേ​ലെ മാ​ന്ത​ടം വ​രെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ഴി​ക​ളു​ള്ള​ത്. സ്വ​കാ​ര്യ ടെ​ലി​ഫോ​ൺ ക​മ്പ​നി കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച​താ​ണ് കൃ​ത്യ​മാ​യി മൂ​ടാ​തെ കി​ട​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​തി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്. പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും പൊ​ളി​ച്ച​ശേ​ഷം ടാ​റി​ങ് … Read more

ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍

പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുൾപ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്. മൂത്ത മകന് 14 വയസ്സുണ്ട്​. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്​റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ … Read more