ശാസ്ത്രോത്സവത്തിൽ മലപ്പുറം പെരുമ; പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ടീം പാലക്കാട്: പാലക്കാടിന്റെ മണ്ണിൽ നാലുദിവസമായി നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയക്കൊടി പാറിച്ച് മലപ്പുറം. 1548 പോയൻറ് നേടിയാണ് മലപ്പുറം ഹാട്രിക്ക് നേട്ടം കൈവരിച്ചത്. 1487 പോയന്റ് വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാലക്കാടിന് കൂടുതൽ ഒന്നാം സ്ഥാനം ഉള്ളതിനാൽ രണ്ടാം സ്ഥാനത്തിന് അർഹരായി. കണ്ണൂർ മൂന്നാമതുമായി. 1477 പോയന്റ് നേടിയ തൃശൂരാണ് നാലാം സ്ഥാനത്ത്. ശാസ്ത്രമേളയിൽ … Read more