ഉദ്​ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി

ഉദ്​ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി

വേ​ങ്ങ​ര: പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ലെ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല ചെ​റു​ക​ര​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജം. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്ന് 56 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി ഹാ​ര​മാ​വും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്തും ന്യൂ​ന​പ​ക്ഷ ക്ഷേ ​മ​വ​കു​പ്പി​ൽ​നി​ന്ന് ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് നി​വേ​ദ​ന​ങ്ങ​ളും പ്ര​പ്പോ​സ​ലു​ക​ളും സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​വി​ടേ​ക്ക് മാ​ത്ര​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി അ​നു​വ​ദി​ക്കാ​ൻ വ​കു​പ്പ് മേ​ധാ​വി​ക​ൾ സാ​ങ്കേ​തി​ക ത​ട​സ്സം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ചെ​റു​ക​ര​മ​ല. വീ​ട്ടു​കാ​രി​ൽ മി​ക്ക​വ​രും സ്വ​ന്ത​മാ​യി കി​ണ​ർ ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. ഇ​വ​ർ കു​ളി​ക്കാ​നും മ​റ്റും ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ക​ട​ലു​ണ്ടി​പ്പു​ഴ​യെ ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. പ​ദ്ധ​തി​ക്ക് ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വ​കു​പ്പി​ൽ​നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് മെം​ബ​ർ യൂ​സു​ഫ​ലി വ​ലി​യോ​റ മ​ന്ത്രി​ക്കും ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജ​നു​വ​രി ആ​ദ്യ​വാ​രം ന​ട​ത്താ​നാ​കു​മെ​ന്ന് യൂ​സു​ഫ​ലി വ​ലി​യോ​റ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *