പ്രായം 82; ആനക്കാട്ടിലൂടെ 
കിലോമീറ്ററുകൾ താണ്ടി ചടയനെത്തി

പ്രായം 82; ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ചടയനെത്തി

മ​ല​പ്പു​റം: ചോ​ല​നാ​യ്ക്ക​രി​ലെ മു​ത്ത​ച്ഛ​നാ​ണ്​ മ​ണ്ണ​ള ച​ട​യ​ൻ. ​പ്രാ​യം 82. സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഞ്ചു​ സം​വ​ത്സ​ര​ങ്ങ​ൾ​ക്കു​മു​മ്പ് ജ​ന​നം. തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടു​മേ​റെ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്കു​റി​ച്ച്​ കേ​ട്ട​റി​വു​ണ്ട്​. ഒ​രു വോ​ട്ടും മു​ട​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​യും ആ​ന​ക്കാ​ട്ടി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യാ​ണ്​ നെ​ടു​ങ്ക​യ​ത്തെ ബൂ​ത്തി​ലെ​ത്തി​യ​ത്.

തൊ​ലി ചു​ളി​ഞ്ഞ ശ​രീ​രം, ന​ര​ക​യ​റി​ത്തു​ട​ങ്ങി​യ മു​ടി​യും താ​ടി​യും. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത ക​ണ്ണു​ക​ളി​ലു​ണ്ട്. ഭാ​ര്യ കു​റു​മ്പി​ക്കും എ​ട്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം പ​തി​റ്റാ​ണ്ടു​ക​​ളോ​ളം ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ൽ മ​ണ്ണ​ള​യി​ലാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. 2018ലെ ​പ്ര​ള​യ​മാ​ണ്​ ച​ട​യ​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ താ​ളി​​പ്പു​ഴ​യോ​​ര​ത്തെ കു​ടി​ലു​ക​ൾ ഒ​ലി​ച്ചു​പോ​യി. പു​ഴ ഗ​തി​മാ​റി ഒ​ഴു​കി.

ജീ​വ​നും​കൊ​ണ്ടോ​ടി​യ ച​ട​യ​നും കു​ടും​ബ​വും പി​ന്നീ​ട്​ മ​ണ്ണ​ള​യി​ലേ​ക്ക്​ തി​രി​ച്ചു​പോ​യി​ല്ല. മ​ക്ക​ളും പേ​ര​മ​ക്ക​ളു​മാ​യി പു​ലി​മു​ണ്ട​യി​ലാ​ണ്​ ഇ​പ്പോ​ൾ താ​മ​സം. അ​തി​നി​ട​യി​ലാ​ണ്​ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന ഭാ​ര്യ കു​റു​മ്പി ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​റ​ഞ്ഞ​ത്. പ​നി ബാ​ധി​ച്ചാ​യി​രു​ന്നു മ​ര​ണം.

കാ​യ്ക്ക​നി​ക​ൾ ശേ​ഖ​രി​ച്ചും തേ​നെ​ടു​ത്തു​മാ​യി​രു​ന്നു ച​ട​യ​ൻ കു​ടും​ബം പു​ല​ർ​ത്തി​യ​ത്. തേ​നും കു​ന്തി​രി​ക്ക​വു​മെ​ല്ലാം കാ​ട്ടി​ൽ വ​ള​രെ കു​റ​ഞ്ഞ​താ​യി ച​ട​യ​ൻ പ​റ​യു​ന്നു. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണം കാ​ട് ക​യ​റാ​നാ​വു​ന്നു​മി​ല്ല. മാ​ഞ്ചീ​രി​യി​ലെ പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന അ​രി​യാ​ണ്​ ഏ​ക ആ​ശ്ര​യം. വാ​ർ​ധ​ക്യ​കാ​ല​ പെ​ൻ​ഷ​ൻ ഇ​ന്നും സ്വ​പ്​​നം മാ​​ത്ര​മാ​ണ്.

പു​ലി​യും ആ​ന​യും വി​ഹ​രി​ക്കു​ന്ന കൊ​ടും​കാ​ട്ടി​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന ആ​ഗ്ര​ഹ​വും സ്വ​പ്​​ന​മാ​യി ശേ​ഷി​ക്കു​ന്നു. പു​ലി​മു​ണ്ട​യി​ലെ വ​നം​വ​കു​പ്പ് കെ​ട്ടി​ട​ത്തി​ലും സ​മീ​പ​ത്ത് ടെ​ന്‍റ് കെ​ട്ടി​യു​മാ​ണ്​ ച​ട​യ​നും മ​ക്ക​ളും പേ​ര​മ​ക്ക​ളും ക​ഴി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *