കു​റ്റി​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

കു​റ്റി​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. നൂ​റോ​ളം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 21, 22 എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ന​ടു​വ​ട്ടം മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ​ത്. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട ആ​ളു​ക​ളെ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ല്യാ​ണം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

രോ​ഗ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്നും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ള ഉ​പ​യോ​ഗം, പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മേ നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ​യും ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം, ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലും മ​റ്റും വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ നി​ര്‍മ്മി​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗം, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ​ത്.

വി​വാ​ഹ​ങ്ങ​ള്‍ക്കും മ​റ്റ് ച​ട​ങ്ങു​ക​ള്‍ക്കും തി​ള​പ്പി​ക്കാ​ത്ത വെ​ള്ള​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന വെ​ല്‍ക്കം ഡ്രി​ങ്കു​ക​ള്‍ ന​ല്‍കു​ന്ന​ത്, ചൂ​ട് വെ​ള്ള​ത്തോ​ടൊ​പ്പം പ​ച്ച വെ​ള്ളം ചേ​ര്‍ത്ത് ന​ല്‍കു​ന്ന​ത് എ​ന്നി​വ രോ​ഗ​ബാ​ധ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഞ്ഞ​പ്പി​ത്തം പ​ട​രാ​തി​രി​ക്കാ​ന്‍ വ്യ​ക്തി ശു​ചി​ത്വം, ആ​ഹാ​ര ശു​ചി​ത്വം, കു​ടി​വെ​ള്ള ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *