നാടൊരുമിച്ചു; കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉമ്മർ

നാടൊരുമിച്ചു; കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉമ്മർ

കാ​ളി​കാ​വ്: നാ​ടും നാ​ട്ടു​കാ​രും ചേ​ർ​ത്തു​പി​ടി​ച്ച​തോ​ടെ അ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ട് പൂ​ങ്കു​ഴി ഉ​മ്മ​റി​ന്റെ കു​ടും​ബ​ത്തി​ന് ബാ​ങ്ക് ജ​പ്തി​യി​ൽ ന​ഷ്ട​മാ​യ കി​ട​പ്പാ​ടം തി​രി​ച്ചു​കി​ട്ടി. മൂ​ന്ന് പെ​ൺ മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് കാ​ളി​കാ​വി​ലെ ബാ​ങ്ക് ജ​പ്‍തി ചെ​യ്ത​ത്. മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം 20 ല​ക്ഷ​ത്തി​ന്റെ ബാ​ധ്യ​ത​യാ​ണ് കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ​യാ​ണ് വീ​ടും പ​തി​മൂ​ന്ന് സെൻറ് സ്ഥ​ല​വും ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്.

ഇ​തേ​ക്കു​റി​ച്ച് മാ​ർ​ച്ച് ഒ​മ്പ​തി​ന് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ബാ​ങ്ക് പ​ല ത​വ​ണ നോ​ട്ടീ​സ​യ​ച്ചു. എ​ന്നാ​ൽ, തി​രി​ച്ച​ട​വി​ന് മാ​ർ​ഗ​മി​ല്ലാ​തെ ഉ​മ്മ​ർ നി​സ്സ​ഹാ​യ​നാ​യി.

അ​തി​നി​ടെ, അ​ട​ക്കേ​ണ്ട തു​ക 15 ല​ക്ഷം രൂ​പ​യാ​ക്കി ബാ​ങ്ക് ഇ​ള​വ് ന​ൽ​കി. അ​തി​നു​ശേ​ഷം വ​ണ്ടൂ​രി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​ക​രേ​ള സ​ദ​സി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യെ​തു​ട​ർ​ന്ന് വീ​ണ്ടും ഇ​ള​വ് ന​ൽ​കി. ഒ​ടു​വി​ൽ 14,15,000 രൂ​പ ബാ​ങ്കി​ല​ട​ച്ചാ​ണ് ക​ട​ബാ​ധ്യ​ത തീ​ർ​ത്ത​ത്. പ്ര​ദേ​ശ​വാ​സി​യാ​യ കെ.​വി അ​ബ്ദു​റ​ഹി​മാ​ൻ ദാ​രി​മി ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി റ​ഷീ​ദ് ക​ൺ​വീ​ന​റും എം.​കെ മു​ഹ​മ്മ​ദ​ലി ട്ര​ഷ​റ​റു​മാ​യി ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യാ​ണ് മൂ​ന്ന് മാ​സം കൊ​ണ്ട് പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​രൂ​പി​ച്ച് ബാ​ങ്ക് വാ​യ്പ തീ​ർ​ത്ത​ത്. കി​ട​പ്പാ​ടം ന​ഷ്‌​ട​പ്പെ​ട്ട​തോ​ടെ കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത് സ​ഹോ​ദ​ര​ന്റെ സ്ഥ​ല​ത്തെ ഷെ​ഡി​ലാ​യി​രു​ന്നു. ഗു​ഡ്സ് ഓ​ട്ടോ ഓ​ടി​ച്ചാ​ണ് ഉ​മ്മ​ർ ക​ഴി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *