മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

മ​ഞ്ചേ​രി: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ മേ​യ് 13ന് ​സ​ർ​ക്കാ​റി​ന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​വും സ​ർ​ക്കാ​റി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ർ​ഷ​മാ​യി ഡി​വി​ഷ​ൻ ഫാ​ൾ പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യം മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കി മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കാ​റി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കെ.​ഇ.​ആ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സ്കൂ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ക്ലാ​സ് മു​റി​ക​ൾ, ഫ​ർ​ണി​ച്ച​ർ, കു​ടി​വെ​ള്ളം, ആ​ൺ​കു​ട്ടി​ക​ൾ​ക്ക് പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ശു​ചി​മു​റി​ക​ൾ, ആ​വ​ശ്യ​മാ​യ ക​ളി​സ്ഥ​ലം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടെ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്കൂ​ളി​ന്‍റെ മൂ​ന്നു​കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ര​ണ്ട് ഗ​വ. സ്കൂ​ളും (ഇ​തി​ലൊ​ന്ന് ടെ​ക്നി​ക്ക​ൽ സ്കൂ​ൾ) ഒ​രു എ​യ്ഡ​ഡ് സ്കൂ​ളു​മാ​ണ് ഉ​ള്ള​ത്. സ്കൂ​ൾ മി​ക്സ​ഡ് ആ​ക്കി മാ​റ്റു​ക​യാ​ണെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തെ ബാ​ധി​ക്കു​ക​യി​ല്ലെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് മി​ക്സ​ഡ് ആ​ക്കി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. സ്കൂ​ളി​ലെ എ​ൽ.​പി വി​ഭാ​ഗ​ത്തി​ലും കു​ട്ടി​ക​ളു​ടെ കു​റ​വു​വ​രു​ന്നു​ണ്ട്. ഈ ​സ്കൂ​ൾ കാ​ല​ങ്ങ​ളാ​യി എ​ൽ.​പി സ്കൂ​ളെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന എ​ല​മ്പ്ര​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *