തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മണപ്പുറം ഫൗണ്ടഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കി. എഐ ആന്റ് മെഷീന്‍ ലേണിംഗ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളായ കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
‘ശാസ്ത്ര, സാങ്കേതിക മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. അനുദിനം പുരോഗതി കൈവരിക്കുന്ന ഈ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണപ്പുറം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.’- അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. സി സുനിത, വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ലാല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി ആര്‍ വിജയന്‍, കെ കെ തിലകന്‍, ട്രസ്റ്റീ ഗംഗ ചെത്തിക്കാട്ടില്‍, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനര്‍ സി ആര്‍ ഉണ്ണികൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രകാശ് നടേശന്‍, റൂട്ട്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് അജിന്‍ അരവിന്ദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. രാകേഷ് ഹരി, ജി മോഹനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു