തിരൂർ: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ തിരക്ക് കുറക്കാൻ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ട്രെയിൻ സർവിസ് അനുവദിച്ച് ദക്ഷിണ റെയിൽവേ. ഷൊർണൂർ-കണ്ണൂർ (06031), കണ്ണൂർ-ഷൊർണൂർ (06032) അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ് പുതുതായി അനുവദിച്ചത്. ജൂലൈ രണ്ടിന് ഷൊർണൂരിൽനിന്നാണ് ആദ്യ സർവിസ് ആരംഭിക്കുന്നത്.
രണ്ട് എസ്.എൽ.ആർ കോച്ചുകൾ ഉൾപ്പെടെ 12 കോച്ചുകളാണുണ്ടാവുക. ആഴ്ചയിൽ നാലു ദിവസമാണ് സർവിസ് നടത്തുക.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 3.40ന് ഷൊർണൂരിൽ സർവിസ് ആരംഭിച്ച് 7.40ന് കണ്ണൂരിലെത്തും.
3.54 -പട്ടാമ്പി, 4.13 -കുറ്റിപ്പുറം, 4.31 -തിരൂർ, 4.41 -താനൂർ, 4.49 -പരപ്പനങ്ങാടി, 5.15 -ഫറോക്ക്, 5.30 -കോഴിക്കോട്, 06-01 -കൊയിലാണ്ടി, 06.20 -വടകര, 6.33 മാഹി, 6.48 -തലശ്ശേരി എന്നിങ്ങനെയാണ് സമയക്രമം.
ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.10ന് കണ്ണൂരിൽനിന്ന് യാത്ര തുടങ്ങി ഉച്ചക്ക് 12.30ന് ഷൊർണൂരിലെത്തും. 8.25 -തലശ്ശേരി, 8.36 -മാഹി, 8.47 -വടകര, 09.09 -കൊയിലാണ്ടി, 09.45 -കോഴിക്കോട്, 10.05 -ഫറോക്ക്, 10.17 -പരപ്പനങ്ങാടി, 10.26 -താനൂർ, 10.34 -തിരൂർ, 10.49 -കുറ്റിപ്പുറം, 11.10 -പട്ടാമ്പി എന്നിങ്ങനെയാണ് സമയക്രമം.