താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താ​നൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് 10 കോ​ടി രൂ​പ​യു​ടെ കൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഒ​ന്നാം​ഘ​ട്ട​മാ​യി നേ​ര​ത്തേ അ​നു​വ​ദി​ച്ച 12.38 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള തീ​ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യി ഇ​ത് മാ​റും. എ​ല്ലാ​വി​ഭാ​ഗം രോ​ഗി​ക​ൾ​ക്കും ആ​ശ്ര​യി​ക്കാ​വു​ന്ന ആ​തു​ര ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ്ലാ​ൻ​ഫ​ണ്ടി​ൽ​നി​ന്ന് 2.5 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​പു​റ​മെ വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും മ​റ്റും ആ​ശ്ര​യി​ക്കാ​നാ​വു​ന്ന മി​ക​ച്ച ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​ത്യേ​കം സ​ർ​വേ ന​ട​ത്തി​യാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്.

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം താ​നൂ​രി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും താ​നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു​ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *