ഇ​ട​ത്-​വ​ല​ത് സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ ബി.​ജെ.​പി

ഇ​ട​ത്-​വ​ല​ത് സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ ബി.​ജെ.​പി

എ​ട​പ്പാ​ൾ: ഇ​ട​ത്-​വ​ല​തി​ന് സ്വാ​ധീ​ന​മു​ള്ള ബൂ​ത്തു​ക​ളി​ൽ ബി.​ജെ.​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​യി​യ​ത് എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും തി​രി​ച്ച​ടി​യാ​യി.

എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, കാ​ല​ടി, ത​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ട് വി​ഹി​തം ഉ​യ​ർ​ന്ന​താ​ണ് മു​ന്ന​ണി​ക​ൾ​ക്ക് ക്ഷീ​ണ​മാ​യ​ത്. എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടാ​ൻ​പ​ടി, പൊ​ന്നാ​ഴി​ക്ക​ര, തു​യ്യം, വെ​ങ്ങി​നി​ക്ക​ര, കോ​ല​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ത്തേ​ക്ക് ബി.​ജെ.​പി ക​ട​ന്നു. സി.​പി.​എം വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ള്ള തു​യ്യം പ്ര​ദേ​ശ​ത്തെ 117-ാം ബൂ​ത്തി​ൽ ബി.​ജെ.​പി ഒ​ന്നാം സ്ഥാ​ന​ത്തും 119ൽ ​ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി. എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ പ്ര​ദേ​ശ​മാ​ണി​ത്. യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള പൊ​ന്നാ​ഴി​ക്ക​ര​യി​ൽ 120ാം ബൂ​ത്തി​ൽ ബി.​ജെ.​പി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ ബൂ​ത്താ​ണി​ത്. കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച ത​ട്ടാ​ൻ​പ​ടി വാ​ർ​ഡി​ലെ 118 ബൂ​ത്തി​ൽ ബി.​ജെ.​പി ഒ​ന്നാ​മ​തെ​ത്തി.

118ൽ ​കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. വെ​ങ്ങി​നി​ക്ക​ര 126ലും ​കോ​ല​ത്ത് 136ലും ​ബി.​ജെ.​പി ഒ​ന്നാ​മ​താ​ണ്. കോ​ല​ത്ത് സി.​പി.​എം മൂ​ന്നാം സ്ഥാ​ന​ത്ത് പി​ന്ത​ള്ള​പ്പെ​ട്ടു. ബി.​ജെ.​പി​ക്ക് സ്വാ​ധീ​ന​മു​ള്ള ത​റ​ക്ക​ൽ, പെ​രു​മ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് ബി.​ജെ.​പി ലീ​ഡ് ഉ​യ​ർ​ത്തി. വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എ​മ്മി​ന് സ്വാ​ധീ​ന​മു​ള്ള ചു​ങ്കം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന 98 ന​മ്പ​ർ ബൂ​ത്തി​ൽ ബി.​ജെ.​പി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. അ​ടു​ത്ത​മാ​സം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ് ര​ണ്ടും യു.​ഡി.​എ​ഫ് മൂ​ന്നി​ലും എ​ത്തി.

ബി.​ജെ.​പി​ക്ക് സ്വാ​ധീ​ന​മു​ള്ള എ​രു​വ​പ്ര മേ​ഖ​ല​യി​ലെ 103 ന​മ്പ​ർ ബൂ​ത്തി​ൽ യു.​ഡി.​എ​ഫ് ലീ​ഡ് ചെ​യ്തു. കാ​ല​ടി പോ​ത്ത​നൂ​രി​ൽ 79 ബൂ​ത്തി​ൽ ബി.​ജെ.​പി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. അ​ണ​ക്കാം​മ്പാ​ട് 88 ന​മ്പ​ർ ബൂ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. ത​വ​നൂ​രി​ൽ മു​വ്വാ​ങ്ക​ര ഉ​ൾ​പെ​ടു​ന്ന 63 ന​മ്പ​ർ ബൂ​ത്തി​ൽ ബി.​ജെ.​പി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. സി.​പി.​എം മൂ​ന്നി​ലേ​ക്ക് പി​ന്ത​ള്ള​പെ​ട്ടു. ത​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​ലാ​ണ് ബി.​ജെ.​പി മു​ന്നേ​റി​യ​ത്. എ​ൻ.​ഡി.​എ​ക്ക് എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 5225ഉം ​വ​ട്ടം​കു​ള​ത്ത് 4487ഉം ​കാ​ല​ടി 2634ഉം ​ത​വ​നൂ​രി​ൽ 3212ഉം ​വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് 9914 വോ​ട്ടാ​ണ് ല​ഭി​ച്ച​ത് ഇ​ത്ത​വ​ണ 24,014 വോ​ട്ടാ​ക്കി ഉ​യ​ർ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *