കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

70 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പൊലീസ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ നാസാണ് (30) പിടിയിലായത്. 1.25 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ആഭ്യന്തര വിപണിയില്‍ 70 ലക്ഷം രൂപ വില വരും. അബൂദബിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 8.30ന് എത്തിയതായിരുന്നു ഷിജില്‍. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

 

ഷി​ജി​ല്‍

ഷി​ജി​ല്‍

കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും സമ്മതിക്കാന്‍ തയാറായില്ല. തുടര്‍ന്ന് എക്‌സ്റേ പരിശോധനയില്‍ നാല് കാപ്‌സ്യൂളുകളിലായി ശരീരത്തിനകത്ത് ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തി.സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. വിശദ റിപ്പോര്‍ട്ട് കസ്റ്റംസിന് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്വർണവും വിദേശ കറൻസിയും പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 4,166 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 8.12 ല​ക്ഷം രൂ​പ​ക്ക് തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​യും എ​യ​ർ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ദു​ബൈ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫീ​ഫി​ൽ​നി​ന്ന് 1,810 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പി​ടി​ച്ച​ത്. 660 ഗ്രാം ​അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലും 1,150 ഗ്രാം ​ശ​രീ​ര​ത്തി​നു​ള്ളി​ലു​മാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്.

ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ ആ​ത​വ​നാ​ട് സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് ജീ​ൻ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 228 ഗ്രാ​മും പി​ടി​കൂ​ടി. ഇ​തേ വി​മാ​ന​ത്തി​ൽ എ​ത്തി​യ ക​ണ്ണൂ​ർ വി​ള​മി​ന സ്വ​ദേ​ശി ആ​രി​ഫ​യി​ൽ​നി​ന്ന് 1,893 ഗ്രാ​മാ​ണ് പി​ടി​ച്ച​ത്. കു​ഴ​മ്പു​രൂ​പ​ത്തി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച നി​ല​യി​ൽ കാ​ർ​ട്ട​ൻ പെ​ട്ടി​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

പി​ടി​കൂ​ടി​യ സ്വ​ർ​ണ​മി​ശ്രി​തവും വി​ദേ​ശ ക​റ​ൻ​സിയും 

പി​ടി​കൂ​ടി​യ സ്വ​ർ​ണ​മി​ശ്രി​തവും വി​ദേ​ശ ക​റ​ൻ​സിയും

ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ എ​ത്തി​യ ഓ​മ​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​നി​ൽ​നി​ന്ന് ജീ​ൻ​സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 235 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ച​ത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ​നി​ന്ന് 5000 യു.​എ​സ് ഡോ​ള​റും 425 യു.​എ.​ഇ ദി​ർ​ഹ​മും കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല അ​ഗീ​റി​ൽ​നി​ന്ന് 1950 ഒ​മാ​ൻ റി​യാ​ലും 200 യു.​എ.​ഇ ദി​ർ​ഹ​മു​മാ​ണ് പി​ടി​ച്ച​ത്. യ​ഥാ​ക്ര​മം 4,13,031 രൂ​പ​യും 3,99,613 രൂ​പ​യു​മാ​ണ് ക​റ​ൻ​സി മൂ​ല്യം.

Leave a Reply

Your email address will not be published. Required fields are marked *